അത്തരം ചോദ്യങ്ങൾ എന്റെ അച്ഛനമ്മമാരും അഭിമുഖീകരിച്ചിട്ടുണ്ട്.
അനിയൻ കരയുന്നതു കാണാൻ എനിക്ക് തീരെയിഷ്ടമല്ല.
അനിയനെ ഉപദ്രവിച്ച വിദ്യാർഥിയെ തല്ലേണ്ടി വന്നിട്ടുണ്ട്.
ആ കുട്ടി ഇന്ന് ഞങ്ങളുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ്.
ആ സംഭവത്തോടെ സീനിയേഴ്സ് എന്നെ ഗുണ്ടയെന്നാണ് വിളിച്ചത്.
പ്ലസ്ടുവിന് ശേഷമാണ് പഠനത്തെ ഗൗരവമായി കണ്ടത്.