ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരം യുറഗ്വായിൽ തുടങ്ങി
തലസ്ഥാന നഗരമായ മോണ്ടിവിഡിയോയിൽ നടന്ന ആദ്യദിവസ മത്സരത്തിൽ യുഎസ് ബൽജിയത്തെ 3–0 നും ഫ്രാൻസ് മെക്സിക്കോയെ 4–1നും തോൽപിച്ചു
ഫ്രാൻസിന്റെ ലൂസിയൻ ലോറന്റ് ആണ് ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ഗോൾ നേടിയത്. 8 ഗോളടിച്ച അർജന്റീനയുടെ ഗില്ലർമോ സ്റ്റബൈൽ ആയിരുന്നു ആദ്യ ലോക കപ്പിലെ ടോപ് സ്കോറർ
ആദ്യ ലോകകപ്പിൽ 13 രാജ്യങ്ങൾ പങ്കെടുത്തു. 1930 ജൂലൈ 30നു സെന്റനാറിയോ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അർജന്റീനയെ 4–2 നു തോൽപിച്ച ആതിഥേയരായ യുറഗ്വായ് ആദ്യ ലോകകപ്പ് ചാംപ്യൻമാരായി