ബുദ്ധിയും വിവേകവുമുള്ളവർ ജാഗ്രതയിൽ വീഴ്ച വരുത്താറില്ല. ജാഗ്രത വ്യക്തിയുടെ വളർച്ചയ്ക്കു വളമാണ്. ഏതിനെയെങ്കിലും അൽപം പേടിക്കുന്നതിന് ഒരു തരത്തിൽ തെല്ലു ഗുണമുണ്ട് – എപ്പോഴും ജാഗരൂകരായിരിക്കും
കടുവയെപ്പേടിച്ചുകഴിയുന്ന മാൻപേടയെപ്പോലെ. ശത്രു നമ്മെക്കാണുന്നതിനു മുൻപ് നാം ശത്രുവിനെ കണ്ടിരിക്കണം. കണ്ണും കാതും തുറന്നിരിക്കണം
മുൻകരുതലുകൾ സ്വീകരിച്ചിരിക്കണം. പ്രതിരോധം ഉറപ്പാക്കി ആത്മവിശ്വാസം ശക്തിപ്പെടുത്തണം. വെല്ലുവിളിയെ നേരിടാൻ സജ്ജരായിരിക്കണം
‘വരുന്നതു വരട്ടെ’ എന്ന അലസമട്ടാണ് ജാഗ്രതയില്ലാത്തവർക്ക്. അത് അപകടങ്ങളിലേക്കു നയിച്ചേക്കാം. ചെറുകാര്യങ്ങൾ അവഗണിക്കരുത്
ജാഗ്രതയുടെ കാര്യത്തിൽ ജാഗ്രത പാലിച്ചാൽ ജീവിതത്തിൽ ചിട്ടയും അച്ചടക്കവും സ്വയം രൂപപ്പെട്ടുകൊള്ളും