പൊതുവെ ഒരു ധാരണയുണ്ട് ഹോട്ടൽ മാനേജ്മെന്റ് എന്നാൽ ഷെഫ് ജോലിയാണെന്ന്.
ഹോട്ടൽ ഇൻഡസ്ട്രി വളരെ വിശാലമാണ്. റിസപ്ഷൻ, ഹൗസ് കീപ്പിങ്, റൂം ഡെക്കറേഷൻ, ഫുഡ് ആൻഡ് ബവ്റിജ് സർവീസ്, അക്കൗണ്ട്സ്, എൻജിനീയറിങ്, എച്ച്ആർ അങ്ങനെ പല ഡിപ്പാർട്ട്മെന്റുകൾ ഉണ്ട്.
ഹോട്ടൽ മാനേജ്മെന്റ് എന്ന കോഴ്സിന്റെ കരിയർ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് കുമരകം കോക്കനട്ട് ലഗൂൺ സി.ജി.എച്ച്. എർത്ത് റിസോർട്ട് ജനറൽ മാനേജർ ശംഭു ജി.
ഓരോ ഡിപ്പാർട്ട്മെന്റിലും കരിയര്‍ സാധ്യതയും അതിൽ ഉയരാനുള്ള അവസരങ്ങളും ഉണ്ട്.
ഹോട്ടൽ ഇൻഡസ്ട്രി ധാരാളം വെല്ലുവിളികൾ ഉള്ള ജോലിയാണ്. അതിൽ നമ്മുെട ചാലഞ്ച് എന്നു പറയുന്നത് നമ്മുടെ ഗ്രോത്ത് ഫാക്ടറാണ്