2010 ൽ ആനയെ ദേശീയ പൈതൃകജീവിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
കേരളം, കർണാടക, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗവും ലാവോസ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ മൃഗവുമാണ് ആന.
ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യം ബോട്സ്വാനയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകൾ ഉള്ള സംസ്ഥാനം കർണാടകയാണ്.
ആനകളെയും അവയുടെ ആവാസവ്യവസ്ഥയും മറ്റും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1992ൽ കേന്ദ്ര സർക്കാർ പ്രൊജക്ട് എലിഫന്റ് ആരംഭിച്ചു.
കേരള സംസ്ഥാന ഗജദിനം ഒക്ടോബർ 4 ആണ്. സഹ്യന്റെ മകൻ എന്നു വിശേഷണമുള്ള ജീവി.