രണ്ടാം ലോകമഹായുദ്ധകാലത്താണു സിഐഎയുടെ പിറവിക്കു വഴിവച്ചത്.
ജപ്പാൻ 1941 ൽ യുഎസ് നാവികത്താവളമായ പേൾ ഹാർബറിൽ നടത്തിയ ആക്രമണം മുൻകൂട്ടിയറിയുന്നതില്‍ അമേരിക്കൻ പ്രതിരോധമേഖല പരാജയപ്പെട്ടതാണു സ്വന്തമായി മികവുറ്റ രഹസ്യാന്വേഷണ സംഘടന വേണമെന്ന ചിന്തയിലേക്കു രാജ്യത്തെ നയിച്ചത്
അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ഫ്രങ്ക്ലിൻ ഡി റൂസവെൽറ്റ് ഇതിനായി യുദ്ധവീരൻ ജനറല്‍ വില്യം ഡൊണോവനെ ചുമതലപ്പെടുത്തി
ഓഫിസ് ഓഫ് സ്ട്രാറ്റജിക് സർവീസസ് (ഒഎസ്എസ്) എന്നായിരുന്നു അന്ന് രൂപീകരിച്ച സംഘടനയുടെ േപര്
ലോകമഹായുദ്ധം കഴിഞ്ഞ ശേഷം ആവശ്യമില്ലെന്നു പറഞ്ഞ് പ്രസിഡന്റ് ഹാരി ട്രൂമാൻ ഈ സംഘടന പിരിച്ചു വിട്ടു. എന്നാൽ താമസിയാതെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം തുടങ്ങിയതോടെ രഹസ്യ സംഘം പുനരാരംഭിക്കാനുള്ള നടപടി തുടങ്ങി.
1947 സെപ്റ്റംബർ 18 ന് ഒഎസ്എസിന്റെ പിൻഗാമിയായി സിഐഎ സ്ഥാപിതമായി. യുഎസ് രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ 75–ാം വർഷമാണ് 2022