ജെഇഇ മെയിൻ ഒന്നാം പേപ്പറിൽ എല്ലാ കാറ്റഗറികളിലുംവച്ച് ഏറ്റവും മുന്നിലെത്തുന്ന 2.5 ലക്ഷം പേർക്കാണ് ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് എഴുതാൻ അർഹത
ഇംഗ്ലിഷും മലയാളവുമടക്കം 13 ഭാഷകളിൽ മെയിൻ ചോദ്യക്കടലാസുണ്ട്.
നാഷനൽ ടെസ്റ്റിങ് ഏജൻസിയാണു പരീക്ഷ നടത്തുന്നത്.
ജനുവരി 24 മുതൽ 31 വരെയും ഏപ്രിൽ 6 മുതൽ 12 വരെയുമുള്ള 2 സെഷനുകളിൽ 2 തവണ പരീക്ഷയിൽ പങ്കെടുക്കാം.
ഓൺലൈൻ റജിസ്ട്രേഷൻ ജനുവരി 12 വരെ
അപേക്ഷകരെ സഹായിക്കാനായി രാജ്യത്തുടനീളം 1.5 ലക്ഷത്തോളം കോമൺ സർവീസ് സെന്ററുകളുണ്ട്.