പാർശ്വഫലങ്ങളോടു പൊരുത്തപ്പെടുന്നില്ലെങ്കിൽ പോരായ്മകളിൽതന്നെ തുടരുക എന്നതാണ് ഏകമാർഗം.
ഏതു പരിശ്രമത്തിലും പരാജയത്തിനുള്ള സാധ്യതയും തുല്യമായി നിലനിൽക്കുന്നുണ്ട്. പ്രതിരോധിക്കാൻ കഴിയണം.
സുഖാനുഭവത്തിലേക്കുള്ള ഓരോ നടപ്പുവഴിയിലും അതതിന്റെ ദുരനുഭവങ്ങൾ കൂട്ടിനുണ്ടാകും.
പൂർണതയിലും ഉത്കൃഷ്ടതയിലും മാത്രം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ഒരു കർമ്മവും ഉണ്ടാകില്ല
വിയർത്തൊലിക്കുമ്പോൾ മാത്രമേ ഇളംകാറ്റിന്റെ വില മനസ്സിലാകൂ.