അറുത്തു മാറ്റാൻ മടിക്കരുത് ആത്മാവിനെ നശിപ്പിക്കുന്ന സൗഹൃദങ്ങൾ.
കരുതലിന്റെയോ കാവലിന്റെയോ അവകാശവാദങ്ങളൊന്നുമില്ലാതെ കടന്നുപോകുന്ന ബന്ധങ്ങളുണ്ട്
എന്നും കാണുന്നതിലോ ആശ്ലേഷിക്കുന്നതിലോ സമ്മാനങ്ങൾ കൈമാറുന്നതിലോ അല്ല ബന്ധങ്ങളുടെ സൗന്ദര്യം
അടുത്തുണ്ടായിരിക്കുമ്പോഴുള്ള ആസ്വാദ്യതയെക്കാൾ മുഖ്യമാണ് അകന്നുകഴിയുമ്പോഴുള്ള അടയാളങ്ങൾ
ഒരിക്കലവർ അകന്നുപോയാലും ചില മുദ്രകൾ അവർ ആഴത്തിൽ പതിപ്പിക്കുന്നുണ്ടാകും. സുഗന്ധമായും സൗന്ദര്യമായും അതങ്ങനെ അനുനിമിഷം പ്രസരിക്കും.