കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതികളുമായി ബന്ധപ്പെട്ടായിരിക്കും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഓഫിസർ പ്രവർത്തിക്കുക.
സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ ഈ മേഖലയാണ് പഠനത്തിനും ജോലിക്കുമായി തിരഞ്ഞെടുക്കേണ്ടത്
ഉപഭോക്തൃ സേവന വിഭാഗത്തിലും, തൊഴിലാളികളുടെ പ്രശ്നപരിഹാര മേഖലകളിലുമൊക്കെ ജോലി സാധ്യതകളുണ്ട്
സാമൂഹിക മാറ്റം എന്ന ലക്ഷ്യവുമായി ലാഭം നോക്കിയും ലാഭേഛയില്ലാതെയും പ്രവർത്തിക്കുന്ന സംഘടനകളുണ്ട്. ലാഭത്തിന്റെ ഒരു ഭാഗം സന്നദ്ധ, സേവന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്ന സ്ഥാപനങ്ങളുമുണ്ട്.