എല്ലാ തെറ്റുകളും തിരുത്തപ്പെടേണ്ടതാണെങ്കിലും ശിക്ഷാർഹമല്ല.
ആദ്യമായി ചെയ്യുന്നതിലെ അപരിചിതത്വം അബദ്ധങ്ങളിലേക്കു നയിക്കും
ഉത്തരവാദിത്തമേൽപിക്കുന്നവരോടുള്ള ഭയവും പരിപൂർണതയോടുള്ള ഭ്രമവും തെറ്റുകൾ സൃഷ്ടിക്കും
തെറ്റുവരുത്താൻ സ്വാതന്ത്ര്യം ലഭിക്കുന്നവർ മാത്രമാണ് തനിമയുടെയും പക്വതയുടെയും പാതയിലെത്തുന്നത്
ശരി ചെയ്യുമ്പോൾ ലഭിക്കുന്ന അഭിനന്ദനത്തെക്കാൾ തെറ്റു ചെയ്യുമ്പോൾ ലഭിക്കുന്ന പിന്തുണയാണ് ഒരാളെ ആത്മധൈര്യത്തിന്റെ നെറുകയിലെത്തിക്കുന്നത്
തളർന്നു കിടക്കുമ്പോഴാണ് താങ്ങാകേണ്ടത്, തിരുത്താനുള്ള സമയവും സാഹചര്യവും എല്ലാവർക്കും ലഭിക്കണം