വസ്തുനിഷ്ഠവും പക്ഷപാതരഹിതവുമാകണം ഗവേഷണം
ചിട്ടയായ നിരീക്ഷണങ്ങൾ, പരീക്ഷണങ്ങൾ, അളവുകൾ, സർവേകൾ എന്നിവയിലൂടെ ശേഖരിച്ച അനുഭവപരമായ തെളിവുകളെയാണു ശാസ്ത്രീയ ഗവേഷണം ആശ്രയിക്കുന്നത്.
മറ്റു ഗവേഷകർക്കോ പരീക്ഷകർക്കോ വേണമെങ്കിൽ, അസത്യമെന്ന് തെളിയിക്കാനുള്ള സാധ്യതകൂടി ഉൾക്കൊള്ളുന്നതാവണം ഉന്നയിക്കുന്ന വാദങ്ങളും സിദ്ധാന്തങ്ങളും.
ഗവേഷണം പുനരാവിഷ്കരിക്കാൻ പറ്റണം.
നിലവിലുള്ള കണ്ടെത്തലുകളെ വെല്ലുവിളിക്കുകയോ തെറ്റാണെന്നു തെളിയിക്കുകയോ ചെയ്യുന്ന പുതിയ ഫലങ്ങൾ എപ്പോഴും കണ്ടെത്താൻ സാധിക്കും.
ശാസ്ത്രീയ ഗവേഷണ ഫലം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അതിന്റെ മേന്മയും സാധുതയും അതതു മേഖലയിലെ വിദഗ്ധർ പിയർ-റിവ്യൂ ചെയ്യണം.
പ്രസിദ്ധീകരണങ്ങൾ, കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയിലൂടെ കണ്ടെത്തലുകളുടെ ഫലപ്രദമായ ആശയവിനിമയം ആവശ്യമാണ്.