വിദേശ തൊഴിൽ തേടുന്നവർ അംഗീകൃത റിക്രൂട്ടിങ് ഏജന്റുമാരുടെ സേവനം മാത്രമേ തേടാവൂ എന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്റ്റർ ഓഫ് എമിഗ്രൻസിന്റെ മുന്നറിയിപ്പ്
ഏജന്റുമാർ സേവനത്തിന് 18% ജിഎസ്ടി ഉൾപ്പെടെ 35,400 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്നും രസീത് നൽകണമെന്നും വ്യക്തമാക്കി.
കാനഡ, ഇസ്രയേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്നുവെന്ന പരാതി ഏറുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ ഇടപാടുകൾ നടത്തുന്ന വ്യാജ ഏജന്റുമാർ വിദേശ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവരാണ്.
വിദേശ തൊഴിൽ ലക്ഷ്യമിടുന്നവർ www.emigrate.co.in എന്ന വെബ്സൈറ്റിൽ റിക്രൂട്ടിങ് ഏജന്റുമാരെ സംബന്ധിക്കുന്ന വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കണം.
അംഗീകൃത റിക്രൂട്ടിങ് ഏജന്റുമാർ ലൈസൻസ് നമ്പർ ഓഫിസിലും പരസ്യങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണം.
പരാതികൾക്കും അന്വേഷണങ്ങൾക്കും പ്രൊട്ടക്റ്റർ ഓഫ് എമിഗ്രൻസിന്റെ തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിലും (ഫോൺ:0471–2336625), കൊച്ചി പനമ്പിള്ളി നഗറിലും (0484–2315400) പ്രവർത്തിക്കുന്ന ഓഫിസുകളുമായി ബന്ധപ്പെടാം.