പതിനഞ്ചോളം പേർക്കു തൊഴിൽ നൽകുന്ന സംരംഭക; സ്വന്തം ബ്രാൻഡിന്റെ ഡിസൈനറും മാനേജരും മോഡലുമെല്ലാമായി സോന..
പഠിച്ചത് ഇംഗ്ലിഷ് സാഹിത്യം, വിവാഹശേഷം 10 വർഷത്തോളം ചെയ്തത് കമേഴ്സ്യൽ ഓഫിസർ ജോലി.
സാലറി സർട്ടിഫിക്കറ്റ് വച്ച് പഴ്സണൽ ലോണെടുത്ത അഞ്ചുലക്ഷം രൂപയായിരുന്നു മൂലധനം.
ചെറുപുഴയിൽ ഷോപ് തുടങ്ങിയെങ്കിലും കടയിലെ വരുമാനം കൊണ്ടുമാത്രം വാടകയും ലോൺ തിരിച്ചടവുകളും മറ്റുചെലവുകളും മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ലായിരുന്നു.
പുതിയ ഡിസൈനുകൾക്ക് ആവശ്യക്കാരെത്തിയതോടെ ജോലി രാജിവച്ച് സോന മുഴുവൻ സമയവും ‘മിഴി’യുടെ തിരക്കുകളിലേക്ക് മടങ്ങി.
2023 ജനുവരിയിൽ പയ്യന്നൂർ മാളിൽ ‘സോനാസ് ബ്രൈഡൽ ഡെസ്റ്റിനേഷൻ’ തുറന്നു.
കടുത്ത മത്സരമുള്ള മേഖലയാണിത്. പലരും പേജിൽ നിന്ന് വിഡിയോയും ഡിസൈനുകളും ‘അടിച്ചുമാറ്റി’ യാതൊരു ക്വാളിറ്റിയുമില്ലാത്ത വസ്ത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നുണ്ട്.
ഇന്ന് യൂറോപ്പിലും അമേരിക്കയിലുമുൾപ്പെടെ എല്ലാ രാജ്യങ്ങളിലും മിഴി കസ്റ്റമേഴ്സുണ്ട്.