കേൾവിപരിമിതരെ പരിശീലിപ്പിക്കാനുള്ള യോഗ്യത നൽകുന്ന മൈസൂരു ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ പ്രവേശനം തുടങ്ങി..
ഇൻസ്റ്റിറ്റ്യൂട്ട് എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 19നു രാത്രി 11.59 വരെയാണ്. ഓൺലൈൻ പരീക്ഷ ജൂൺ 9ന് തൃശൂർ, കോഴിക്കോട് അടക്കം കേന്ദ്രങ്ങളിൽ
എംഎഡ് സ്പെഷൽ എജ്യുക്കേഷൻ പ്രോഗ്രാമിന്റെ എൻട്രൻസ് തീയതി പിന്നീടേ അറിയിക്കൂ. മാത്രമല്ല, ബിഎഡ് / എംഎഡ് സ്പെഷൽ എജ്യുക്കേഷൻ പ്രോഗ്രാമുകളുടെ ഓഫ്‌ലൈൻ അപേക്ഷ ജൂൺ 30 വരെ സ്വീകരിക്കുകയും ചെയ്യും
എൻട്രൻസില്ലാത്ത പ്രോഗ്രാമുകളുടെ അപേക്ഷ ഹാർഡ് കോപ്പിയാക്കി ഡയറക്ടറുടെ പേരിൽ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിക്കണം
ബിഎഎസ്എൽപി (ബാച്‌ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വിജ് പതോളജി): മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, സൈക്കോളജി എന്നിവയിൽ 3 വിഷയങ്ങൾ ഐച്ഛികമായി 50% മാർക്കോടെ പ്ലസ്ടു വേണം
റീഹാബിലിറ്റേഷൻ കൗൺസിൽ എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനം. ആർസിഐ നടത്തുന്ന ‘ഓൾ ഇന്ത്യ ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്’ (AIOAT) വഴി സിലക്‌ഷൻ ഏർപ്പെടുത്തിയിട്ടുള്ള 3 ഡിപ്ലോമ പ്രോഗ്രാമുകളും ഇവിടെയുണ്ട്
കോഴ്സ് ദൈർഘ്യം ഒരു വർഷം വീതം. 50% എങ്കിലും മാർക്കോടെ പ്ലസ്ടു യോഗ്യതയുള്ളവർക്കു പ്രവേശനം. AIOAT ഫലം വന്നിട്ടായിരിക്കും ഡിപ്ലോമ പ്രവേശനം. പ്രതിമാസ സ്റ്റൈപൻഡ് 250 രൂപ.