പത്താം ക്ലാസ് വരെ ക്ലാസിൽ ഒന്നാമതായി പഠിച്ച വിദ്യാർഥിനിയായിരുന്നു പ്രിയാൽ
ഇഷ്ടമില്ലാതിരുന്നിട്ടുകൂടി പതിനൊന്നാം ക്ലാസിൽ ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി സയൻസ് സ്ട്രീം എടുത്തു പഠിക്കേണ്ടി വന്നു.
അന്നോളം വിജയങ്ങളുടെ രാജകുമാരിയായിരുന്ന അവൾ അന്ന് ആദ്യമായി പരാജയത്തിന്റെ കയ്പു നീരറിഞ്ഞു. പതിനൊന്നാം ക്ലാസിൽ ഫിസിക്സിന് അവൾ പരാജയപ്പെട്ടു.
ജീവിതത്തിലെ ആദ്യത്തെയും അവസാനത്തേയും തോൽവിയായിരിക്കുമതെന്ന് പ്രിയാൽ ശപഥം ചെയ്തു.
കൂടുതൽ വാശിയോടെ അവൾ പഠിച്ചു മുന്നേറി. 2019 ൽ മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിൽ 19–ാം റാങ്ക് നേടി ഡിസ്ട്രിക് റജിസ്ട്രാറായി ചാർജെടുത്തു.
2020 ൽ സഹകരണ വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണർ പരീക്ഷയിൽ പ്രിയാൽ 34–ാം റാങ്കോടെ വീണ്ടും നേട്ടം കൊയ്തു.
2021ൽ എഴുതിയ മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിൽ ആറാം റാങ്കോടെയാണ് പ്രിയാൽ ഡെപ്യൂട്ടി കലക്ടറായത്.