ആതുര സേവനത്തിൽ നിന്ന് സിവിൽ സർവീസ്
ആതുര സേവനത്തിൽ നിന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ഡോ.അരുൺ എസ് നായരുടെ വിജയകഥ അറിയാം
കൊല്ലം കടയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പഠിച്ചാണ് അരുൺ ആദ്യം ഡോക്ടറും പിന്നെ ഐഎഎസ് ഉദ്യോഗസ്ഥനുമായത്.
സ്കൂളിൽ പഠിക്കുമ്പോൾ ആതുര സേവനം സ്വപ്നം കണ്ടിരുന്ന അരുൺ ഹൗസ് സർജൻസി സമയത്താണ് സിവിൽ സർവീസ് എന്ന് മാറിചിന്തിച്ചത്.
ഹൗസ്‍ സർജന്‍സിയുടെ സമയത്താണ് ഒരു ഡോക്ടർ ചെയ്യേണ്ട ജോലിയുടെ സ്വഭാവത്തെക്കുറിച്ചൊക്കെ കൃത്യമായി മനസ്സിലാക്കാനായത്.
സിവില്‍ സർവീസ് ഉദ്യോഗസ്ഥൻ എന്ന ജോലിയിലേക്ക് വരുമ്പോൾ ഒരു കൂട്ടം ആളുകളുടെ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യേണ്ടി വരുന്നത്.
ഡോക്ടറായിരിക്കുമ്പോൾ ഒരാൾക്ക് ചെയ്തു കൊടുക്കാൻ സാധിക്കുന്ന കാര്യം സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരിക്കുമ്പോൾ ആയിരം പേർക്കോ ഒരു ലക്ഷം പേർക്കോ ഒുമിച്ച് ചെയ്യാൻ സാധിക്കും.