കണക്കിൽ അഭിരുചിയും ഉപരിപഠനതാൽപര്യവുമുള്ള വിദ്യാർഥികൾക്കു പ്രോത്സാഹനമേകുന്ന മാത്തമാറ്റിക്കൽ ഒളിംപ്യാഡിൽ പങ്കെടുക്കാൻ 8, 9, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് ഓഗസ്റ്റ് 12 വരെ റജിസ്റ്റർ ചെയ്യാം.
കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്‌സ്, ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യൂക്കേഷനുമായി ചേർന്നാണ് മാത്തമാറ്റിക്സ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നത്
ആദ്യഘട്ടം– ക്വാളിഫയർ: ആദ്യഘട്ടമായ 3–മണിക്കൂർ ക്വാളിഫയർ പരീക്ഷ മേഖലാടിസ്ഥാനത്തിൽ സെപ്റ്റംബർ 8ന് രാവിലെ 10 മുതൽ നടത്തും
കേരളത്തിലും കേന്ദ്രങ്ങളുണ്ടായിരിക്കും. താൽപര്യമുള്ള സ്കൂളുകൾക്കു കേന്ദ്രമായി 16 വരെ റജിസ്റ്റർ ചെയ്യാം
സെന്റർ വഴിയോ നേരിട്ടോ ഓഗസ്റ്റ് 12 വരെ റജിസ്റ്റർ ചെയ്യാം, നവോദയ / കേന്ദ്രീയ വിദ്യാലയങ്ങൾ വഴി റജിസ്റ്റർ ചെയ്യാൻ ഫീസ് 180 രൂപ. മറ്റു സ്കൂളുകൾ വഴിയോ നേരിട്ടോ ആണെങ്കിൽ 300 രൂപ
അപേക്ഷകരുടെ ജനനം 2005 ഓഗസ്റ്റ് ഒന്നിനു മുൻപോ 2012 ജൂലൈ 31 കഴിഞ്ഞോ ആകരുത്. നെഗറ്റീവ് മാർക്കില്ലാത്ത ഒഎംആർ പരീക്ഷ. 2 മാർക്കു വീതമുള്ള 10 ചോദ്യം, 3 മാർക്കു വീതമുള്ള 10 ചോദ്യം, 5 മാർക്കു വീതമുള്ള 10 ചോദ്യം. ആകെ 100 മാർക്ക്
കഴിഞ്ഞ വർഷത്തെ വ്യവസ്ഥകൾ സൈറ്റിലെ ബ്രോഷറിലുണ്ട്. ഇവയ്ക്കു വലിയ മാറ്റം വരില്ല. കൃത്യവിവരങ്ങൾ പിന്നീടറിയാം.