ഒറ്റനോട്ടത്തിൽ ഗ്ലാമർ തോന്നുന്ന ജോലിയിലേക്ക് എടുത്തുചാടി കരിയർ തുടങ്ങുന്ന ഒരുപാട് പേരുണ്ട്.
എത്ര വർഷം കഴിഞ്ഞാലും ശമ്പളത്തിൽ കാര്യമായ വർധനവില്ലാതെ ഒരേ ജോലി തന്നെ ചെയ്തു മനസ്സു മുരടിയ്ക്കുന്നവരുമുണ്ട്.
ഹ്രസ്വകാല ലക്ഷ്യങ്ങളെ സംതൃപ്തിപ്പെടുത്തുന്ന ജോലി തിരഞ്ഞെടുക്കരുത്.
മികച്ച കരിയർ പടുത്തുയർത്താൻ ആദ്യമായും അവസാനമായും വേണ്ടതു ദീർഘകാല ലക്ഷ്യമാണ്.
ഭാവിയിലെ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യം വേണം.
കരിയർ തുടങ്ങുമ്പോൾ തന്നെ മനസ്സിൽ വ്യക്തമായ പദ്ധതി രൂപപ്പെടുത്തുക.
ഒന്നോ രണ്ടോ ലക്ഷ്യങ്ങൾക്കു മുൻതൂക്കം കൊടുത്തു പ്രവർത്തിക്കുന്നതായിരിക്കും നല്ലത്.