ബിരുദപഠനകാലം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്റെ മികവുറ്റ ഉദാഹരണമാണ് സ്വാതിയുടെ വിജയം.
ഏതെങ്കിലും ഒരു ജോലിയിൽ ഒതുങ്ങാനായിരുന്നില്ല ആഗ്രഹം. മികച്ചതും സ്വപ്നതുല്യവുമായ ജോലിയായിരുന്നു ലക്ഷ്യം.
ദേശീയതലത്തിലും ഏഷ്യാതലത്തിലുമുള്ള സെമിനാറുകളിൽ കോളജ് സംഘത്തോടൊപ്പം പങ്കെടുക്കാൻ സാധിച്ചത് ആത്മവിശ്വാസം കൂട്ടി.
ദേശീയതലത്തിലും ഏഷ്യാതലത്തിലുമുള്ള സെമിനാറുകളിൽ കോളജ് സംഘത്തോടൊപ്പം പങ്കെടുക്കാൻ സാധിച്ചത് ആത്മവിശ്വാസം കൂട്ടി.
നമ്മുടെ ആറ്റിറ്റ്യൂഡും ജീവിതവും ചുറ്റുമുള്ളവരിൽ നിന്ന് സ്വാധീനിക്കപ്പെടുന്നതാണെന്ന് സ്വാതി പറയുന്നു.
ഐഐടി ഡൽഹിയിൽ കുറച്ചുമാസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു പ്രോജക്ടിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
ഐൻസ്റ്റൈൻ വിദ്യാർഥിയും അധ്യാപകനുമായി ചെലവഴിച്ച ഇടിഎച്ച് സൂറിക്കിൽ പിന്നീട് സ്വാതിക്ക് ഇന്റേൺഷിപ് ലഭിച്ചു.
വിസിറ്റ് വീസയിൽ തൊഴിലന്വേഷിച്ച് ഒരിക്കൽ ദുബായിലെത്തിയപ്പോഴാണ് എമിറേറ്റ്‌സിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനികളെ ക്ഷണിച്ചിരിക്കുന്നത് കണ്ടത്. ഇതിന് അപേക്ഷിച്ചു, തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.