കൊച്ചുവെളുപ്പാൻകാലത്ത് അലാം ഓഫ് ചെയ്ത് മൂടിപ്പുതച്ചു കിടന്നുറങ്ങാൻ ഇഷ്ടപ്പെടുന്നയാളാണോ നിങ്ങൾ? എങ്കിൽ ഇൗ ജോലി നിങ്ങൾക്കുള്ളതാണ്– പ്രഫഷനൽ സ്ലീപ്പർ
ഉറങ്ങുക എന്നതാണു പ്രഫഷനൽ സ്ലീപ്പറുടെ തൊഴിൽ.
കൈനിറയെ ശമ്പളവും ലഭിക്കും!
ഫിൻലൻഡിലെ ഒരു ഹോട്ടൽ ഈ തസ്തികയിലേക്ക് ആളെ എടുത്തതോടെയാണു പ്രഫഷനൽ സ്ലീപ്പർമാർ ശ്രദ്ധിക്കപ്പെടുന്നത്
ഹോട്ടലുകളിലെ മുറികളിൽ കിടന്നുറങ്ങുക എന്നതാണു പ്രഫഷനൽ സ്ലീപ്പർമാർ ചെയ്യേണ്ടത്
ഹോട്ടൽ മുറികളിൽ എത്രമാത്രം സുഖകരമായി ഉറങ്ങാൻ സാധിക്കുന്നു എന്നു മനസ്സിലാക്കുകയാണു ലക്ഷ്യം.
ഉറക്കത്തിന്റെ താളവും ആഴവുമൊക്കെ ശാസ്ത്രീയമായി പരിശോധിക്കും
മിക്കവാറും ഹോട്ടലുകൾ പ്രവർത്തനം ആരംഭിക്കും മുൻപാണ് ഇത്തരം പരിശോധനകൾ നടത്തുന്നത്