കേട്ടാൽ വളരെ സുഖമുള്ള ജോലിയാണെന്നു തോന്നുമെങ്കിലും അങ്ങനെയല്ല കാര്യങ്ങൾ?
നെറ്റ്ഫ്ലിക്സിലെ ഓരോ വിഡിയോയും കണ്ട് അനുയോജ്യ ടാഗുകൾ
ഹൊറർ സീരീസിലുള്ള സിനിമയാണെങ്കിൽ ‘ഹൊറർ’ എന്ന ടാഗ് നൽകും. സയൻസ് ഫിക്‌ഷൻ ആണെങ്കിൽ ‘സൈ–ഫൈ’ എന്നാണു ടാഗ്.
ഇത്തരത്തിൽ ഓരോ വിഡിയോയ്ക്കും അനുയോജ്യമായ ടാഗുകൾ അഥവാ മെറ്റാഡേറ്റകൾ നൽകുന്നത് ഉപഭോക്താക്കൾക്കു ഗുണം ചെയ്യും!
വലിയ മത്സരം നിലനിൽക്കുന്ന ഡിജിറ്റൽ എന്റർടൈൻമെന്റ് പ്ലാറ്റ്ഫോം രംഗത്ത് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തും വിധം കാര്യങ്ങൾ അവതരിപ്പിക്കണം
ആകാശത്തിനു താഴെയുള്ള എല്ലാക്കാര്യങ്ങളെക്കുറിച്ചും എഴുതേണ്ടി വരും
ലോകത്ത് എവിടെ ഇരുന്നും ജോലി ചെയ്യാമെന്നതാണു മറ്റൊരു പ്രത്യേകത
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ജെയിംസ് ബോണ്ട് സിനിമകൾ കാണുന്നതു പോലെ തന്നെ മണിക്കൂറുകൾ നീളമുള്ള സയൻസ് ഡോക്യുമെന്ററികളും കാണേണ്ടിവരും
ഈ പണിക്കു താൽപര്യം തോന്നുന്നെങ്കിൽ ഇടയ്ക്കിടെ നെറ്റ്ഫ്ലിക്സിന്റെ വെബ്സൈറ്റ് പരിശോധിച്ചു നോക്കൂ