ആയിരം ചിത്രങ്ങളുമായി മിടുക്കിക്കുട്ടി

6f87i6nmgm2g1c2j55tsc9m434-list 2h344t1vrgsl2btprvu6to1miu mn45mobs49qroe3of1cm5ffel-list

ഫോണ്‍ ഒഴിവാക്കാൻ കോവിഡ് കാലത്ത് ആരംഭിച്ച ചിത്രരചന; ആയിരം ചിത്രങ്ങളുമായി മിടുക്കിക്കുട്ടി..

999 ദിവസം പൂർത്തിയായ ദിവസം ശാസ്ത്രജ്ഞൻ ആയിരുന്ന നികോള ടെസ്​ലയുടെ ചിത്രമായിരുന്നു നിരഞ്ജന വരയ്ക്കാനായി തിരഞ്ഞെടുത്തത്

ഒരു ദിവസം പോലും മുടക്കം വരാതെയാണ് ഈ കൊച്ചുമിടുക്കി 1000 ദിവസങ്ങൾ 1000 ചിത്രങ്ങൾ കൊണ്ട് സമ്പന്നമാക്കിയത്

എല്ലാ ദിവസവും രാവിലെ ഗുഡ് മോണിംഗ് സ്റ്റാറ്റസ് ആയിട്ടാണ് ആ ചിത്രം പോകുന്നത്

ഓരോ ദിവസത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ടാണ് ചിത്രം വരയ്ക്കുന്നത്

പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു ദിവസം ആണെങ്കിൽ ഇഷ്ടമുള്ള ഒരു ചിത്രം വരയ്ക്കുന്നത് ആണ് രീതി.

പരീക്ഷയുടെ സമയം ആകുമ്പോൾ ഒരാഴ്ചത്തേക്കുള്ളത് നേരത്തെ തന്നെ തയ്യാറാക്കി വെയ്ക്കും

ഈ പടം വര ഒരിക്കൽ പോലും നിരഞ്ജനയുടെ പഠനത്തെ ബാധിച്ചിട്ടില്ല