ഇമ്മാതിരി പരിപാടിയൊന്നും ഇനിയങ്ങോട്ട് വേണ്ടെന്ന കർശന ഉത്തരവ് ഇറക്കിയിരിക്കുകയാണ് സ്വീഡൻ
കുട്ടികളുടെയിടയിൽ സ്ക്രീൻ ഉപയോഗം അമിതമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിർദ്ദേശം
കുഞ്ഞുങ്ങളെ നിർബന്ധമായും ടെലിവിഷൻ, മൊബൈൽ ഫോൺ തുടങ്ങിയ സ്ക്രീനുകളിൽ നിന്ന് പൂർണമായും മാറ്റി നിർത്തണമെന്നും വ്യക്തമാക്കുന്നു
മറ്റ് പ്രായത്തിലുള്ള കുട്ടികൾക്കും കൗമാരപ്രായക്കാർക്കും വ്യക്തമായ അതിർവരമ്പ് നിശ്ചയിച്ചിട്ടുണ്ട്
രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ സമയം ഒരു മണിക്കൂറിൽ കൂടുതലാകരുതെന്നും നിർദ്ദേശമുണ്ട്.
ആറ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ മാത്രമായിരിക്കണം
ഉറക്കസമയത്തിന് മുമ്പ് സ്ക്രീൻ സമയം നിയന്ത്രിക്കണമെന്നും നിർദ്ദേശമുണ്ട്