കുഞ്ഞിന് ഒരു വയസ്സു കഴിഞ്ഞതിനു ശേഷമേ പശുവിൻ പാൽ നൽകാവൂ.അടങ്ങിയ സിറപ്പോ ഗുളികയോ നൽകാം.
മുലയൂട്ടുന്ന അമ്മമാർ ഇരുമ്പുസത്ത് ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.
ഒരു വയസ്സു കഴിഞ്ഞ കുട്ടിക്ക് ഒരു ദിവസം രണ്ടു കപ്പിൽ കൂടുതൽ പശുവിൻ പാൽ നൽകരുത്.
ചീര, ഇലക്കറികൾ, തവിടു കളയാത്ത അവൽ, എള്ള്, കപ്പലണ്ടി, മുളപ്പിച്ച പയർ, ഈന്തപ്പഴം, മുന്തിരി, ശർക്കര എന്നീ ഇരുമ്പ് സത്ത് കൂടുതലടങ്ങിയ ആഹാരങ്ങൾ കൂടുതലായി നൽകണം.
മത്സ്യത്തിലും മാംസത്തിലും ഇരുമ്പുസത്ത് അടങ്ങിയിട്ടുണ്ട്. ഇതു പെട്ടെന്ന് ആഗീകരണം ചെയ്യപ്പെടുന്നതാണ്.
ചായ, കാപ്പി എന്നിവ ഇരുമ്പുസത്തിന്റെ ആഗിരണം തടയുന്ന പാനീയങ്ങളാണ്. ഇവ പ്രധാന ഭക്ഷണത്തോടൊപ്പം കുട്ടികൾക്കു നൽകരുത്.
വൈറ്റമിൻ സി അടങ്ങിയ നെല്ലിക്ക, നാരങ്ങാ, ഓറഞ്ച് എന്നിവ ഇരുമ്പുസത്തിന്റെ ആഗിരണം മെച്ചപ്പെടുത്തുന്ന പദാർഥങ്ങളാണ്. ഇവ കുട്ടികൾക്കു ധാരാളമായി നൽകാം.
വിരബാധയുണ്ടെങ്കിൽ കുട്ടികൾക്കു വിരമരുന്നു കൊടുക്കണം.
ഗുരുതരമായ വിളർച്ച ബാധിച്ചിട്ടുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഇരുമ്പുസത്ത് അടങ്ങിയ സിറപ്പോ ഗുളികയോ നൽകാം.