കുട്ടികളെ പരിചരിക്കുന്നതിൽ ഏറെ ശ്രദ്ധയും നിലപാടും ആവശ്യമാണ്.
വളർന്നു വരുമ്പോൾ എങ്ങനെ പെരുമാറണം എന്ന ചിന്തയോടെയാകണം അവരെ വളർത്തേണ്ടത്
അതിനുള്ള പരിചരണം കുറഞ്ഞത് മൂന്നു വയസ് പ്രായത്തിലെങ്കിലും ആരംഭിക്കണം
ആൺമേൽക്കോയ്മ, ആണത്വം, തുടങ്ങിയ പദങ്ങളും താരതമ്യങ്ങളും ഒഴിവാക്കി വളർത്തുന്നതാണ് നല്ലത്
മനസിൽ തോന്നുന്ന വികാരങ്ങൾക്ക് കടിഞ്ഞാണിട്ടല്ല വളർത്തേണ്ടത്
വീട്ടിലെ ജോലികൾ അമ്മയോ സഹോദരിയോ മാത്രം ചെയ്യേണ്ടതാണെന്ന ചിന്ത ചെറുപ്പം മുതൽക്ക് ഒഴിവാക്കണം
അച്ഛനമ്മമാർ ഒരുമിച്ചു നിന്നും പരസ്പരം ഉത്തരവാദിത്വങ്ങൾ പങ്കിട്ടെടുക്കണം