അഞ്ച് വയസിനു മുമ്പ് കുട്ടികളെ നിർബന്ധമായും ഈ അഞ്ചു കാര്യങ്ങൾ പഠിപ്പിച്ചിരിക്കണം
കുഞ്ഞല്ലേ, ചെറുതല്ലേ എന്നുപറഞ്ഞ് കുഞ്ഞുങ്ങളുടെ കുസൃതികളെല്ലാം തള്ളിക്കളയാൻ വരട്ടെ
കുട്ടികളുടെ സ്വഭാവം രൂപീകരിച്ചെടുക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്
ചെറുപ്രായത്തിൽ തന്നെ അവരെ നേർവഴിയിൽ നടത്താനുള്ള ശ്രമങ്ങൾ തുടങ്ങി വെയ്ക്കണം
ചുറ്റുപാടുകളിൽ നടക്കുന്നതെല്ലാം കണ്ടും കേട്ടുമാണ് അവരുടെ സ്വഭാവം രൂപീകരിക്കുന്നത്.
ഇഷ്ടങ്ങളും അനിഷ്ടങ്ങളും വികാരങ്ങളും മാന്യമായ രീതിയിൽ പ്രകടിപ്പിക്കാൻ കുട്ടികളെ പഠിപ്പിക്കണം
നല്ല സ്പർശനവും മോശം സ്പർശനവും തിരിച്ചറിയാനുള്ള കാര്യങ്ങൾ പറഞ്ഞു നൽകണം
തെറ്റ് സംഭവിച്ചാൽ അത് തിരുത്തി മുന്നോട്ട് പോകാനുള്ള പരിശീലനം കുട്ടികൾക്ക് നൽകണം