പാറിപ്പറക്കുന്ന മൊണാര്‍ക്ക് ചിത്രശലഭങ്ങൾ

6f87i6nmgm2g1c2j55tsc9m434-list mo-environment-butterfly 59se0l1opqs3u0q3f9hr2ebfj6-list mo-environment-butterfly-migration 21ts1l93tb0ne4e3e0la42en18

പ്രകൃതിയൊരുക്കുന്ന അദ്ഭുതക്കാഴ്ചകളിൽ ഒന്നാണ് ശൈത്യകാലത്ത് വടക്കേ അമേരിക്കയില്‍ നിന്ന് ഒരു പൂമ്പാറ്റവര്‍ഗം നടത്തുന്ന കുടിയേറ്റം. മൂവായിരം മൈല്‍ ദൂരമാണ് ഈ കുടിയേറ്റത്തിന്‍റെ ഭാഗമായി ഇവ എല്ലാ വര്‍ഷവും താണ്ടുന്നത്

Image Credit: Shutterstock

ഉത്തരമേഖലയിലെ തണുപ്പിനെ അതിജീവിക്കാന്‍ കഴിയാത്തതിനാലാണ് ഇവ ഭൂമധ്യരേഖാ പ്രദേശത്തേക്കു കൂട്ടത്തോടെ എത്തിച്ചേരുന്നത്.

Image Credit: Shutterstock

മൊണാര്‍ക്ക് ബട്ടര്‍ഫ്ലൈ വിഭാഗത്തില്‍ പെട്ടവയാണ് ഈ പൂമ്പാറ്റകള്‍. മഞ്ഞയും കറുപ്പും, വെള്ളയും, തവിട്ടും നിറങ്ങള്‍ ഇടകലര്‍ന്നതാണ് ഇവയുടെ ശരീരവും ചിറകുകളും.

Image Credit: Shutterstock

ലോകത്തെ ഏതൊരു പൂമ്പാറ്റ വര്‍ഗവും നടത്തുന്ന കുടിയേറ്റങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത് മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ ഈ കുടിയേറ്റം തന്നെയാണ്.

Image Credit: Shutterstock

ഒക്ടോബര്‍ മാസത്തോടെയാണ് ഇവയുടെ കുടിയേറ്റം വടക്കേ അമേരിക്കയുടെ ഉത്തരമേഖലയില്‍ നിന്നാരംഭിക്കുക. ഏതാണ്ട് 2 മാസത്തെ യാത്രയ്ക്കൊടുവിലാണ് ഇവ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്.

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/environment.html
Read More