യുഎസിലെ ടെന്നസി മൃഗശാലയിൽ പുള്ളികളില്ലാത്ത ജിറാഫ് ജനിച്ചത് ലോകശ്രദ്ധ നേടിയിരുന്നു
നമീബിയയിലെ മൗണ്ട് എറ്റ്ജോ സഫാരി മേഖലയിലും പുള്ളിയില്ലാത്ത ശരീരമുള്ള ജിറാഫിനെ കണ്ടെത്തിയിരിക്കുന്നു.
വന്യമേഖലയിൽ പുള്ളിയില്ലാതെ കാണപ്പെട്ട ലോകത്തെ ആദ്യ ജിറാഫാണ് ഇത്.
ആറടിപ്പൊക്കത്തോടെയും വ്യത്യസ്തമായ പുള്ളിക്കുപ്പായത്തോടെയുമാണ് ഓരോ ജിറാഫും ജനിക്കുന്നത്.
ജനിതകകാരണങ്ങളാണ് ജിറാഫിന് പുള്ളികളില്ലാതെയാകാൻ കാരണമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
നീണ്ട കഴുത്തും പുള്ളിക്കുപ്പായവുമിട്ടു നടക്കുന്ന ജന്തുലോകത്തെ ഉയരക്കാരാണ് ജിറാഫുകൾ.
ഓസികോണുകൾ എന്ന ഒരു ജോടി കൊമ്പുകൾ പോലുള്ള അവയവുമുണ്ട്.
ലോകത്ത് ഇന്നേവരെ കണ്ടതിൽ ഏറ്റവും ഉയരമുള്ള ജിറാഫിന് 5.87 മീറ്ററുണ്ടായിരുന്നു പൊക്കം.
ഇന്ന് ലോകമെമ്പാടും ആകെ ഉള്ളതാകട്ടെ ഒരുലക്ഷത്തിൽ താഴെ ജിറാഫുകളും. ആഫ്രിക്കയിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.