രോഗബാധ കണ്ടതോടെയാണ് ആറ് മാസം പ്രായമുള്ള കുട്ടിയാനയെ അമ്മയാന വനത്തിൽ ഉപേക്ഷിച്ച് മടങ്ങിയത്
അഗളി വനം റേഞ്ചിലെ കുത്തനടി കാട്ടില്‍ നിന്ന് വനപാലകർ കണ്ടെത്തുമ്പോൾ കുട്ടിയാനയുടെ ആരോഗ്യനില മോശമായിരുന്നു.
പൊക്കിൾക്കൊടിയിൽ മുറിവും പഴുപ്പും അണുബാധയും കണ്ടതിനെത്തുടർന്നു വെറ്ററിനറി സർജന്റെ നിർദേശ പ്രകാരം വനപാലകർ മരുന്നും ഭക്ഷണവും നൽകി.
വനത്തിൽ തന്നെ മരത്തടി ഉപയോഗിച്ചു പ്രത്യേക സംരക്ഷണ കേന്ദ്രമൊരുക്കി പരിചരിച്ചു. കുട്ടിയാനയെ കുത്തനടി ജുംബി എന്ന് വിളിച്ചുതുടങ്ങി.
ജുംബിയ്ക്ക് സമീപം ആനക്കൂട്ടം നിലയുറപ്പിച്ചതിനാൽ അവളെ തിരിച്ചുകൊണ്ടുപോകുമെന്ന് വനപാലകർ കരുതി.
എന്നാൽ അത് നടക്കാതെയായപ്പോൾ വിദഗ്ധ പരിചരണത്തിനും ചികിത്സയ്ക്കുമായി ജുംബിയെ ധോണി ക്യാംപിലേക്ക് മാറ്റുകയായിരുന്നു