വംശനാശം സംഭവിച്ചെന്ന് കരുതിയ ഡേ വിന്റൺസ് ഗോൾഡൻ മോളിനെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി
87 വർഷം മുൻപാണ് ഇതിന്റെ സാന്നിധ്യം അവസാനമായി രേഖപ്പെടുത്തിയത്.
പ്രിട്ടോറിയ സർവകലാശാലയിലെ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്.
10 സെന്റിമീറ്ററോളം നീളമുള്ള ഗോൾഡൻ മോളിന് 20 ഗ്രാം ഭാരം മാത്രമേ ഉണ്ടാകൂ.
സ്വർണനിറവും ചാരനിറവും കലർന്ന രോമങ്ങളുണ്ട്. മുഖം, ചുണ്ട് എന്നീ ഭാഗങ്ങൾ മഞ്ഞ നിറത്തിലാണ്.
2021 മുതൽ ഗവേഷകർ സസ്തനിക്കായുള്ള തിരച്ചിലിൽ ആയിരുന്നു.
ഒടുവിൽ പോർട്ട് നോലോത്തിലെ കടൽത്തീരത്തുവച്ചാണ് ഇവയെ കണ്ടെത്തിയത്.