എല്ലാ വർഷവും മാർച്ച് 3 ന് ലോക വന്യജീവി ദിനം ആചരിക്കുന്നു
ഭൂമിയിലെ ജന്തുസസ്യജാലങ്ങളെക്കുറിച്ച് അവബോധം പകർന്നു നൽകുകയാണ് ലക്ഷ്യം
2013ലാണ് ഐക്യരാഷ്ട്രസഭ ലോകവന്യജീവി ദിനാചരണത്തിന് തുടക്കം കുറിച്ചത്
പ്രകൃതിയോടുള്ള മനുഷ്യന്റെ അതിക്രമങ്ങള്‍ക്ക് ഏറ്റവുമധികം ഇരയാക്കപ്പെടുന്നത് വനവും അതുവഴി വന്യജീവികളുമാണ്
ആവാസവ്യവസ്ഥ തുടച്ചുനീക്കപ്പെടുന്നതോടെ ഇല്ലാതാകുന്ന ജീവിവര്‍ഗങ്ങളുടെ പട്ടിക ഓരോവര്‍ഷവും വര്‍ധിക്കുന്നു
ജീവജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുകയെന്നതാണ് പരിഹാരം
വനം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞാൽ മാത്രമേ വന്യജീവികളുടെ നിലനിൽപ്പും സാധ്യമാകൂ