ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയാണ് സതേൺ കാസൊവാരി..
ഓസ്‌ട്രേലിയയാണ് ജന്മദേശം. ഒട്ടകപക്ഷികളെപ്പോലെ പറക്കാൻ കഴിവില്ലാത്ത പക്ഷിയാണ്
ബ്ലേഡ് പോലെയാണ് നഖം. നീലനിറമുള്ള കഴുത്തും ബ്രൗൺ നിറത്തിലുള്ള ശിരോകവചവും ഇവയ്ക്കുണ്ട്
വംശനാശ ഭീഷണി നേരിടുന്ന പക്ഷികളായാണ് ഓസ്‌ട്രേലിയൻ സർക്കാർ കണക്കാക്കുന്നത്
ഏകദേശം 70 മരങ്ങളുടെ വിത്തുകൾ വ്യാപിപ്പിക്കുന്നതിൽ ഇവ വലിയ പങ്കുവഹിക്കുന്നു
പക്ഷികളുടെ എണ്ണത്തിലെ കുറവ് മഴക്കാടുകളുടെ നാശത്തിനു കാരണമായേക്കാം.
കാസൊവാരികളെ സംരക്ഷിക്കുന്നതിനും ഇവയുടെ എണ്ണം കൂട്ടുന്നതിനുമായി ഓസ്‌ട്രേലിയൻ പരിസ്ഥിതി വകുപ്പ് പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.