അന്ന് തടാകം, ഇന്ന് മരുഭൂമി

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 3tq52rfgtqhv7njoheetvrcvlt

1960ലാണ് ഏറൽ കടലിന്റെ വിധി തിരുത്തിക്കുറിച്ച സംഭവം നടന്നത്

അന്ന് സോവിയറ്റ് യൂണിയന്റെ അധീനതയിലായിരുന്നു ഈ മേഖല.

കോട്ടൺ കൃഷിയെ വികസിപ്പിക്കാനായി സോവിയറ്റ് അധികൃതർ അമു ദാറ്യ, സിർ ദാര്യ എന്നീ നദികൾ വഴിതിരിച്ചുവിട്ടു.

ഏറൽ കടലിന്‌റെ ജീവനാഡികളായിരുന്നു ഈ നദികൾ. ഇതോടെ ഈ കടൽ വറ്റിവരളാൻ തുടങ്ങി.

ഇന്ന് ഈ മരുഭൂമിയിൽ കപ്പലുകൾ തുരുമ്പെടുത്ത് കിടക്കുകയാണ്. ഹൊറർ ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധമാണ്

തടാകം വറ്റിവരണ്ട ശേഷം മേഖലയിൽ പൊടിക്കാറ്റുകളും ധാരാളമുണ്ട്.

ഭൂമിയിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നെന്നാണ് യുഎൻ മുൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ ഏറൽ കടലിനെ വിശേഷിപ്പിച്ചത്.