പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കിഴക്കൻ കിംബർലിയിൽ സ്ഥിതി ചെയ്യുന്ന വജ്രഖനിയാണ് ആർഗിൽ ഖനി
37 വർഷം പ്രവർത്തിച്ച ഈ ഖനിക്ക് ഒരു സവിശേഷതയുണ്ട്.
ലോകത്ത് അപൂർവമായി മാത്രം കാണപ്പെടുന്ന പിങ്ക് വജ്രങ്ങളുടെ 90 ശതമാനവും ഈ ഖനിയിലാണ് ഉൽപാദിപ്പിച്ചത്.
ഏകദേശം 191 ടൺ പിങ്ക് വജ്രങ്ങളാണ് പ്രവർത്തനകാലയളവിൽ ഈ ഖനി ഉൽപാദിപ്പിച്ചത്.
പിൽക്കാലത്ത് പിങ്ക് വജ്രങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഈ ഖനി അടച്ചുപൂട്ടപ്പെട്ടു.
ഒരു കാരറ്റിന് (ഏകദേശം 0.2 ഗ്രാം) 20 ദശലക്ഷം ഡോളറാണ് വില
പിങ്ക് വജ്രങ്ങൾക്കൊപ്പം വെള്ള, നീല, വയലറ്റ്, ചുവപ്പ് നിറത്തിലുള്ള വജ്രങ്ങളും ഇവിടെ നിന്ന് ഉൽപാദിപ്പിച്ചിരുന്നു.