ചാരവരിയൻ പ്രാവുകൾ കൂട്ടത്തോടെ ആമത്താളി മരത്തിന്റെ കായ്കൾ കഴിക്കാനെത്തിയപ്പോൾ..
പത്തനംതിട്ട അബാൻ ജംക്‌ഷനു സമീപം റിങ് റോഡിൽ നിന്നുള്ള കാഴ്ചയാണ്
മഴക്കാലത്ത് മറ്റു ഫലവർഗങ്ങൾ ലഭിക്കുന്നതു കുറവായതിനാലാണ് ആമത്താളി പോലെ ചുരുക്കം മരങ്ങളെ ആശ്രയിക്കുന്നത്.
ഇന്ത്യൻ ഉപദ്വീപിൽ സമതലങ്ങളിലും വനമേഖലയിലുമാണ് പ്രധാനമായും ഇവയെ കാണുന്നത്.
ആൺ പക്ഷിയുടെ പുറത്ത് ചുവന്ന ആവരണവും പെണ്ണിനു പച്ച ആവരണവുമാണുള്ളത്.
നീലക്കണ്ണുകൾ ഇവയെ കാഴ്ചയിൽ വലിയ ആകർഷണമുള്ളതാക്കുന്നു.