ചത്തൊടുങ്ങിയ മൃഗങ്ങളുടെയും മറ്റും ശരീരങ്ങൾ പ്രകൃതിയിൽ നിന്നു നീക്കം ചെയ്യുന്നതിൽ കഴുകൻ വലിയൊരു പങ്കാണ് വഹിക്കുന്നത്.
കഴുകൻമാരുടെ അഭാവമുണ്ടായാൽ ചത്തുചീയുന്ന മൃഗശരീരങ്ങളിൽ നിന്ന് സൂക്ഷ്മജീവികൾ അതിവേഗം പടരാമെന്നും ഇത് രോഗങ്ങൾക്ക് കാരണമാകാമെന്നും പഠനങ്ങൾ പറയുന്നു.
ഇന്ത്യയിൽ അഞ്ച് വർഷത്തിനിടയ്ക്ക് അഞ്ചുലക്ഷത്തോളം പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്
കഴുകൻമാർ കുറഞ്ഞത് തെരുവുനായ ശല്യവും കൂട്ടി. പേവിഷബാധയ്ക്കുള്ള സാധ്യതയും ഇതു മൂലം വർധിച്ചു.
ഇന്ത്യയിലെ കഴുകൻമാരിൽ വൈറ്റ് റംപ്ഡ് വൾചർ, ഇന്ത്യൻ വൾചർ, റെഡ് ഹെഡഡ് വൾചർ എന്നീ പക്ഷികളാണ് വംശനാശഭീഷണി കൂടുതൽ നേരിടുന്നത്.