ലോകത്തെ ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ഓഗസ്റ്റ് 12 ന് ലോക ആന ദിനം ആചരിക്കുന്നു.
2011ൽ കനേഡിയൻ ചലച്ചിത്ര നിർമാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലാൻഡിലെ എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ കെ.എസ്. ദർദരാനന്ദ എന്നിവർ ചേർന്ന് ആവിഷ്കരിച്ചതാണ് ലോക ആനദിനം.
ആനകളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി 2012 ഓഗസ്റ്റ് 12-നാണ് ആദ്യ ലോക ആനദിനം ആചരിച്ചത്
ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായുള്ള വേട്ടയും മനുഷ്യന്റെ ചൂഷണവുമെല്ലാം ആനയുടെ ജീവന് ഭീഷണിയാകുന്നു
വംശനാശ ഭീഷണി നേരിടുന്ന പട്ടികയിൽ ആനകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.