ശക്തിയുടെ പ്രതിരൂപമാണെങ്കിലും സിംഹങ്ങൾ അതിജീവനത്തിനായി പോരാടുകയാണ്.
സമീപ ദശകങ്ങളിൽ ഇവയുടെ എണ്ണം പകുതിയോളമാണ് കുറഞ്ഞത്.
നിലവിൽ 30,000 മുതൽ 100,000 വരെ മാത്രമേ ഭൂമിയിൽ അവശേഷിക്കുന്നുള്ളൂ.
വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നഷ്ടം, മനുഷ്യ-വന്യജീവി സംഘർഷം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് സിംഹങ്ങളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങൾ.
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായിട്ടാണ്, നാഷനൽ ജിയോഗ്രാഫിക് ബിഗ് ക്യാറ്റ് റെസ്‌ക്യൂവിലെ ഡെറെക്കും ബെവർലി ജോബർട്ടും ചേർന്ന് ഓഗസ്റ്റ് 10ന് ലോക സിംഹദിനം ആചരിച്ചു തുടങ്ങിയത്.