ഹരിയാനയിലെ ഫരീദാബാദിലുള്ള മാൻഗർ ബനി ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള പുരാവസ്തു മേഖലയാണ്.
ഹരിയാനയിലെ മാൻഗർ ഗ്രാമത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ചെറിയ കാട് അനേകം സഹസ്രാബ്ദങ്ങളുടെ ചരിത്രം വഹിക്കുന്ന വനമാണ്.
അയ്യായിരം ഹെക്ടർ വിസ്തീർണമുള്ള ഈ വനം ഡൽഹിക്കും ഗുരുഗ്രാമിനും ഇടയ്ക്കാണ്.
ഇന്ത്യയിലെ പൗരാണിക മലനിരകളായ ആരവല്ലിയിൽ സ്ഥിതി ചെയ്യുന്നതാണ് ഈ കാട്.
വടക്കേയിന്ത്യയിൽ നിന്നു തുടങ്ങി ഹരിയാന, രാജസ്ഥാൻ വഴി ഗുജറാത്തിലേക്കു പോകുന്നതാണ് ആരവല്ലി മലനിരകൾ.
മാൻഗർ ബനിയിലെ ഇടക്കാലത്ത് ഗുഹാചിത്രങ്ങൾ കണ്ടെത്തിയിരുന്നു.
ചരിത്രഗവേഷകരുടെയും ഭൗമശാസ്ത്രജ്ഞരുടെയും അഭിപ്രായപ്രകാരം ഈ ഗുഹകൾ ഒരു ലക്ഷം വർഷം വരെ പഴക്കമുള്ളതാണ്.