ഭൂമിയിൽ ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന തിമിംഗലങ്ങളാണ്– സ്പേം തിമിംഗലങ്ങൾ
ജലത്തിൽ സ്പേം തിമിംഗലങ്ങൾ 236 ഡെസിബെൽ ശബ്ദമുണ്ടാക്കും.
ഇത് വായുവിൽ 174.5 ഡെസിബെലിനു തത്തുല്യമാണ്.
ഒരു സ്പേം തിമിംഗലം വായുവിൽ പറക്കുകയാണെങ്കിൽ ഒരു ജെറ്റ് എൻജിൻ ഉണ്ടാക്കുന്നതിനെക്കാൾ ശബ്ദം ഇതുണ്ടാക്കുമെന്ന് ഗവേഷകർ പറയുന്നു.
നീലത്തിമിംഗലങ്ങൾ 188 ഡെസിബെൽ ശബ്ദമാണ് കടലിനടിയിൽ ഉണ്ടാക്കുന്നത്.
ചാരനിറത്തിൽ അരണ്ട പുള്ളികളോടെയുള്ള ശരീരമുള്ള സ്പേം തിമിംഗലങ്ങൾ അപൂർവമായി മാത്രം വേട്ടയാടപ്പെടുന്നവയാണ്.
ഈ വിഭാഗത്തിലെ തന്നെ അത്യപൂർവ ഇനമാണ് വെള്ള സ്പേം തിമിംഗലങ്ങൾ.