ഓഗസ്റ്റ് 26നാണ് ലോക നായ ദിനം ആചരിക്കുന്നത്.
നായകളുടെ ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2004ലാണ് ലോക നായദിനം ആഘോഷിച്ചു തുടങ്ങിയത്.
മൃഗസംരക്ഷകനും അഭിഭാഷകനുമായ കോളൺ പെയ്ജിയുടേതാണ് ഈ ആശയം.
നിരവധി നായകൾ പട്ടിണി മൂലമോ വാഹനങ്ങൾക്കടിയിൽ പെട്ടോ മരിക്കുന്ന കാഴ്ച ദയനീയമാണ്. ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുക, എല്ലാത്തരം നായ്ക്കളെയും ഒരുപോലെ സംരക്ഷിക്കുക തുടങ്ങിയവയാണ് ലോക നായദിനാചരണത്തിന്റെ മറ്റു ലക്ഷ്യങ്ങൾ.