കനത്ത വരൾച്ചയും ഭക്ഷ്യക്ഷാമവും നിയന്ത്രിക്കാനായി ആന ഉൾപ്പെടെ 723 മൃഗങ്ങളെ കൊല്ലാനൊരുങ്ങി നമീബിയ.
മാംസം ജനങ്ങൾക്ക് വിതരണം ചെയ്യുമെന്ന് നമീബിയ പരിസ്ഥിതി മന്ത്രാലയം
ചില പ്രദേശങ്ങളിലെ സ്വാഭാവികമായ ജലസ്രോതസ്സുകൾക്ക് ഹാനീകരമായ രീതിയിൽ വന്യമൃഗങ്ങളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടങ്ങളിലെ വന്യമൃഗങ്ങളെയാണ് കൊല്ലാൻ തീരുമാനിച്ചത്.
പ്രഫഷനൽ വേട്ടക്കാരും സർക്കാർ അനുമതിയുള്ള കമ്പനികളും ചേർന്നാണ് വേട്ടയ്ക്ക് ഇറങ്ങുന്നത്.
56,800 കിലോഗ്രാമിൽ കൂടുതൽ മാംസമാണ് മൃഗവേട്ടയിലൂടെ പ്രതീക്ഷിക്കുന്നത്