മേടത്തിൽ മാത്രം പൂക്കുന്ന കണിക്കൊന്ന ഓണക്കാലത്തും പൂത്തുതുടങ്ങി
വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന ഉഷ്ണമേഖലാ സസ്യങ്ങളിൽ ഉൾപ്പെടുന്നവയാണ് കണിക്കൊന്ന.
കൊന്നയിലെ പുഷ്പിക്കൽ ഹോർമോൺ ആണ് ‘ഫ്ലോറിജൻ’.
മണ്ണിൽ വെള്ളത്തിന്റെ അംശം കുറയുമ്പോഴും വായുവിൽ ഈർപ്പസാന്നിധ്യം ഇല്ലാതാകുമ്പോഴാണ് ഇത് ഉൽപാദിപ്പിക്കുന്നത്.
നിലവിൽ അമിത മഴ പെയ്താലും ഉടൻതന്നെ മണ്ണിലെ ഈർപ്പം ഇല്ലാതായി വരണ്ടുപോകുന്നു.
ഇത് കണിക്കൊന്നയുടെ പുഷ്പിക്കലിനു അനുകൂല സാഹചര്യം ഒരുക്കുന്നു.