റൊമാനിയയിലെ കോസ്റ്റെസ്റ്റി എന്ന ചെറു ഗ്രാമത്തിലാണ് ട്രോവന്റ് സ്റ്റോൺസ്
ജീവനുള്ള കല്ലുകൾ എന്ന് ഇവയെ വിളിക്കാറുണ്ട്
ഉറച്ചനിലയിൽ ദൃഢതയേറിയ രീതിയിലാണ് കല്ലുകളുടെ അന്തർഭാഗം.
പുറമേയുള്ള ഭാഗങ്ങൾ മണൽകൊണ്ട് നിർമിതമായ ആവരണങ്ങളാണ്.
ട്രോവന്റ് കല്ലുകളിൽ ചില രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്.
മഴ പെയ്യുന്ന സമയത്ത് മഴ വെള്ളത്തിലെ ധാതുക്കൾ ഈ രാസപദാർഥങ്ങളുമായി കലരും
ഇതിന്റെ ഫലമായി കല്ലുകൾക്കുള്ളിൽ സമ്മർദ്ദം ഉണ്ടാകുന്നു.
ഈ പ്രതിപ്രവർത്തനത്തെ തുടർന്ന് കല്ല് വികസിക്കുന്നു
ഏകദേശം 5.3 ദശലക്ഷം വർഷങ്ങൾക്കു മുൻപ് മധ്യ മയോസീൻ ഉപയുഗത്തിലാണ് ഈ കല്ലുകൾ രൂപപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു