ഇൻഡിഗോഫെറ എന്ന ജനുസ്സിൽ പെടുന്ന നീലം ചെടികളിൽ നിന്നാണ് ഇൻഡിഗോ ഉത്പാദിപ്പിക്കപ്പെടുന്നത്.
ചെടിയുടെ ഇലകളിൽ നിന്ന് നിറക്കൂട്ട് തയാറാക്കി വിവിധ രാസവസ്തുക്കളുമായി ചേർത്താണ് ഇതു വികസിപ്പിക്കുന്നത്.
1883ലാണ് ഇൻഡിഗോയുടെ രാസഘടന കണ്ടെത്തിയത്
അഡോൽഫ് വാൻ ബെയർ എന്ന ശാസ്ത്രജ്ഞന്റെ ശ്രമഫലമായാണ് ഇതു സാധിച്ചത്.
നീല ജീൻസുകൾക്കും മറ്റും ഈ വർണം ലഭിക്കുന്നത് ഇൻഡിഗോയിൽ നിന്നാണ്
ഏഷ്യയിലും ആഫ്രിക്കയിലും സ്വാഭാവികമായി വളർന്നിരുന്ന നീലം ചെടികൾ ഇന്ന് പലയിടത്തും കൃഷി ചെയ്യുന്നു