മറ്റൊരു രാജ്യത്തിനുമില്ലാത്ത തരത്തിൽ പ്രകൃതി, വ്യത്യസ്തമായ ധാതുസമ്പത്ത് അഫ്ഗാനിസ്ഥാനിൽ ഒരുക്കിയിട്ടുണ്ട്.
ഇതിൽ പ്രധാനമാണ് ലാപിസ് ലസൂലി എന്ന അമൂല്യമായ ധാതുക്കല്ല്.
ഇവിടത്തെ സാരി സംഗ് ഖനിയിൽ നിന്ന് ആറായിരം വർഷങ്ങളായി ഇതു ഖനനം ചെയ്‌തെടുക്കുന്നു.
ക്ലിയോപാട്ര വിശ്വവിഖ്യാതമായ തന്റെ കൺപീലികൾക്കു നീലഛായം നൽകാനായി ലാപിസ് ലസൂലി ചാലിച്ച കൺമഷി ഉപയോഗിച്ചിരുന്നത്രേ.
ഹരിയാനയിലെ ഭിറാനയിൽ നിന്ന് ലാപിസ് ലസൂലി കണ്ടെടുത്തിട്ടുണ്ട്.
ഒരു ട്രില്യൻ യുഎസ് ഡോളറിനു തുല്യമായ നിക്ഷേപം അഫ്ഗാനിലുണ്ട്
സൗന്ദര്യവർധക സാധനങ്ങൾ, ശിൽപങ്ങൾ, ചിത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയെല്ലാം ഇതുപയോഗിച്ച് നിർമിക്കാം.