ലോകചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഭീകരാക്രമണമായ 9/11 ആണ് ആ സംഭവം.
ഈ ഭീകരാക്രമണത്തിൽ നശിക്കുകയും പിന്നീട് വീണ്ടും തളിർത്തു വളർന്ന് പന്തലിക്കുകയും ചെയ്ത പിയർ മരമുണ്ട്.
സർവൈവർ ട്രീ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഭീകരാക്രമണത്തിൽ എട്ടടിയോളം പൊക്കം വച്ച ആ പിയർ മരത്തിന്റെ വേരുകളും കൊമ്പുകളും ഒടിഞ്ഞുപോയിരുന്നു.
നശിച്ചുപോയ ആ മരത്തെ ഉപേക്ഷിക്കുന്നതിനു പകരം അവർ വളർത്താൻ തീരുമാനിച്ചു.
കരിഞ്ഞുണങ്ങിയ തടിയിൽ പുതിയ പൊടിപ്പുകൾ വന്നു. അതിവേഗത്തിൽ ശാഖകൾ തഴച്ചു വളർന്നു
2010 ആയതോടെ 30 അടി പൊക്കത്തിലേക്കു മരം വളർന്നു.
മരത്തെ നഴ്സറിയിൽ നിന്നു മാറ്റി ഗ്രൗണ്ട് സീറോയിൽ തന്നെ പുനഃസ്ഥാപിച്ചു.