ന്യൂസീലൻഡ് എന്ന ദ്വീപരാജ്യം സീലാൻഡിയ എന്ന ഭൂഖണ്ഡത്തിന്റെ ശേഷിപ്പാണ്.
നിലവിൽ ഭൂമുഖത്ത് ന്യൂസീലൻഡും ന്യൂ കാലിഡോണിയ എന്ന മറ്റൊരു ദ്വീപും മാത്രമേ ഈ ഭൂഖണ്ഡത്തിന്റേതായി നിലനിൽക്കുന്നുള്ളൂ.
ബാക്കിയുള്ള 94% കരയും സമുദ്രത്തിനടിയിലാണ്.
ഏകദേശം 50 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഭൂഖണ്ഡമായിരുന്നു സീലാൻഡിയ.
യൂറോപ്പിന്റെ പകുതിയോളം വരും ഇതിന്റെ വിസ്തീർണം.
2017ലാണ് ഇതിനു ഭൂഖണ്ഡപദവി ലഭിക്കുന്നത്.
തെക്കൻ ശാന്തസമുദ്രത്തിന് 3500 അടിയോളം ആഴത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ കൃത്യമായ അതിർത്തി കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു.