അച്ഛനായ ഹോ വാൻ താങ്ങിനൊപ്പം വിയറ്റ്നാമിലെ ഒരു ഗ്രാമത്തിൽ ജീവിക്കുകയായിരുന്നു ലാങ്
താങ് ഒരു വിയറ്റ്നാമീസ് സൈനികനായിരുന്നു.
ഒരു ബോംബാക്രമണത്തിൽ ഭാര്യയും രണ്ടുകുട്ടികളും മരിച്ചു.
യുദ്ധത്തിൽ നിന്നു രക്ഷപ്പെടാൻ കുഞ്ഞു ലാങ്ങിനെയുമെടുത്ത് താങ് എന്ന വിയറ്റ്നാമിലെ കാട്ടിലേക്ക് ഓടി.
അവിടെയെത്തിയ അച്ഛനും മകനും പുതിയ ജീവിതം തുടങ്ങി.
മരത്തിനു മുകളിൽ ഏറുമാടങ്ങളുണ്ടാക്കി താമസിച്ചു. മരത്തോലിൽ നിന്നുള്ള വസ്ത്രം ഇരുവരും ഉടുത്തു.
എലികളെയും തവളകളെയും മുയലുകളെയും പക്ഷികളെയുമൊക്കെ വേട്ടയാടി.
കാട്ടുപഴങ്ങളും കിഴങ്ങുകളും പറിച്ചുതിന്നും കാട്ടരുവിയിലെ വെള്ളം കുടിച്ചുമായിരുന്നു ഇരുവരുടെയും ജീവിതം.
2013ൽ വനമേഖലയിലെത്തിയ വിനോദസഞ്ചാരികളാണ് ഇവരെ വീണ്ടും കണ്ടെത്തിയത്. അവരെ നാട്ടിലെത്തിച്ചു.
2021ൽ ലാങ്ങിനു കാൻസർ പിടിപെടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു